നാല് രൂപയുടെ വർധന അംഗീകരിച്ചു

നാല് രൂപയുടെ വർധന അംഗീകരിച്ചു
May 5, 2023 10:36 PM | By PointViews Editr

 കണ്ണൂർ : കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് മാർച്ച് 31ന് നിലവിലുണ്ടായിരുന്ന വിലയിൽ ക്യുബിക്ക് ഫീറ്റിന് നാല് രൂപയുടെ വർദ്ധന അംഗീകരിച്ചു സമരം ഒത്തുതീർന്നു. 34 ദിവസമായി നടത്തിവന്ന സമരം ഇന്നലെ രാത്രി കണ്ണൂർ എഡിഎംകെ ദിവാകരനുമായി ക്വാറി ക്രഷർ ഈസി ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് അവസാനിച്ചത്. ക്വാറി ഉടമസ്ഥ സംഘടനകൾക്ക് വേണ്ടി യു.സെയ്ത് , രാജീവൻ പാനൂർ, വി.കെ. ബെന്നി, സിജി ജോർജ് ,സിറിൽ ജോസ് ,നസീർ പേരിട്ട, ജിൽസൺ ജോസഫ്, അനിൽ കുഴിത്തോടൻ , ഷാജു പയ്യാവൂർ ,യെങ്കൽ ഉത്പാദക ഉടമസ്ഥാ ക്ഷേമ സംഘം ജില്ലാ പ്രസിഡണ്ട് എംപി മനോഹരൻ, എന്നിവർ പങ്കെടുത്തു. ക്വാറികൾ ഈന്നുമുതൽ തുറക്കുമെന്ന് ഇവർ അറിയിച്ചു. ഓരോ ക്വാറിയിലും ക്രഷറിലും മാർച്ച് 31 ന് ഉണ്ടായിരുന്നു വിലയോടൊപ്പം നാല് രൂപയുടെ വർദ്ധനയാണ് ഇന്നുമുതൽ ഉണ്ടാക്കുക. മാർച്ച് 31ന് സർക്കാർ ഇറക്കിയ അസാധാരണ ഗസറ്റ് 'വിജ്ഞാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിലാണ് അനിശ്ചിതകാല സമരത്തിന് കാരണമായത്. അത് സംബന്ധിച്ച് വ്യവസായ വകുപ്പ് മന്ത്രിയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്വാറി ക്രഷർ ഉടമസ്ഥരുടെ വിവിധ സംഘടനകളുമായി നടത്തിയ ചർച്ചകളിലെ വ്യവസ്ഥകൾ പ്രകാരം തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഈസി ഹോൾഡേഴ്സ് അസോസിയേഷൻ അറിയിച്ചു. സമരം ഒത്തുതീർക്കാൻ വിവിധ ഘട്ടങ്ങളിൽ നടത്തിയ ചർച്ച കുറയ്ക്കേണ്ട വിലയെ ചൊല്ലിയുള്ള തർക്കത്തിലും അവ്യക്തതയിലുംകലാശിച്ചതോടെയാണ് തീരുമാനം നീണ്ടു പോയത്. 2022 ഡിസംബർ മുതൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് ക്യൂബിക് ഫീറ്റിന് 14 രൂപയുടെ വർദ്ധന ഉണ്ടായിരുന്നു .അതിൽ പത്തുരൂപ കുറച്ച് നാല് രൂപയുടെ വർദ്ധന അംഗീകരിച്ചു എന്നാണ് ചർച്ചയ്ക്ക് ശേഷം പ്രഖ്യാപനം ഉണ്ടായത് എന്നാൽ മാർച്ച് 31ന് സർക്കാർ ഇറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തെ തുടർന്ന് വർദ്ധിപ്പിച്ച 10 രൂപയിൽ 4 രൂപ കുറവു,ചെയ്യാമെന്നാണ് ചർച്ചയിൽ തങ്ങൾ അറിയിച്ചത് എന്നാണ് ക്വാറി ഉടമകൾ പറയുന്നത്. ഇരു വാദങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ തീർക്കാനാണ് വീണ്ടും ചർച്ച വേണ്ടിവന്നത്

An increase of Rs.4 was approved

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories